ബെക്കാമിന്റെ മകൻ റോമിയോ ബെക്കാമിന് അരങ്ങേറ്റം

Img 20210921 112213

ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ മകൻ റോമിയോ ബെക്കാം തന്റെ പ്രൊഫഷണൽ ഫുട്ബോളിലെ അരങ്ങേറ്റം നടത്തി. ഇന്ന് ഇന്റർ മിയാമിയുടെ റിസേർവ്സ് ടീമായ ഫോർട് ലോഡർഡേലിനായാണ് താരം ഇറങ്ങിയത്. ടോർമെൻറ എഫ്സിക്കെതിരായ യുഎസ്എൽ ലീഗ് വൺ പോരാട്ടത്തിൽ താരം മികച്ച പ്രകടനം നടത്തുകയും ചെയ്തു. ഡേവിഡ് ബെക്കാമിന്റെ സഹ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് ഇത്.

19-കാരനായ റോമിയോ ബെക്കാം, തന്റെ പിതാവിനെപ്പോലെ വലതു വിങ്ങിലാണ് കളിച്ചത്. 79 മിനിറ്റ് താരം കളിച്ചു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഫിൽ നെവിലിന്റെ മകൻ ഹാർവി നെവിലും കളത്തിൽ ഉണ്ടായിരുന്നു.

Previous articleതുടക്കം മികച്ചതായിരുന്നു, പിന്നീട് പ്രതീക്ഷിച്ച പോലെ കൂട്ടുകെട്ടുകളുണ്ടായില്ല – വിരാട് കോഹ്‍ലി
Next articleഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം തോല്‍വിയോടെ, അനായാസ വിജയവുമായി ആതിഥേയര്‍