ടോസ് സണ്‍റൈസേഴ്സിനു, ബൗളിംഗ് തിരഞ്ഞെടുത്തു

രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്സ് ബൗളിംഗ് തിരഞ്ഞെടുത്തു. വിവാദ നായകന്മാര്‍ക്ക് പകരമെത്തുന്ന പുതു നായകന്മാര്‍ക്ക് കീഴിലാണ് ഇരു ടീമുകളും തങ്ങളുടെ അങ്കം കുറിക്കാനെത്തുന്നത്. സണ്‍റൈസേഴ്സിനായി റഷീദ് ഖാന്‍, ബില്ലി സ്റ്റാന്‍ലേക്ക്, വില്യംസണ്‍, ഷാകിബ് എന്നിവരാണ് നാല് വിദേശ താരങ്ങള്‍. അതേ സമയം ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍, ഡിആര്‍ക്കി ഷോര്‍ട്ട്, ബെന്‍ ലൗഗ്ലിന്‍ എന്നിവര്‍ പ്രഥമ ഐപിഎല്‍ ചാമ്പ്യന്മാര്‍ക്കായി അണി നിരക്കും.

രാജസ്ഥാന്‍: അജിങ്ക്യ രഹാനെ, ഡിആര്‍ക്കി ഷോര്‍ട്ട്, സഞ്ജു സാംസണ്‍, ബെന്‍ സ്റ്റോക്സ്, രാഹുല്‍ ത്രിപാഠി, ജോസ് ബട്‍ലര്‍, കൃഷ്ണപ്പ ഗൗതം, ശ്രേയസ്സ് ഗോപാല്‍, ധവാല്‍ കുല്‍ക്കര്‍ണ്ണി, ജയ്ദേവ് ഉനഡ്കട്, ബെന്‍ ലൗഗ്ലിന്‍

ഹൈദ്രാബാദ്: ശിഖര്‍ ധവാന്‍, കെയിന്‍ വില്യംസണ്‍, മനീഷ് പാണ്ഡേ, ദീപക് ഹൂഡ, യൂസഫ് പത്താന്‍, ഷാകിബ് അല്‍ ഹസന്‍, വൃദ്ധിമന്‍ സാഹ, റഷീദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ബില്ലി സ്റ്റാന്‍ലേക്ക്, സിദ്ധാര്‍ത്ഥ് കൗള്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleയൊഹാൻ ബ്ലേക്കിനെ ഞെട്ടിച്ച് സിമ്പീനയ്ക്ക് 100m സ്വർണ്ണം
Next articleഎം.ആർ.സി.എഫ്.സി.എടാട്ടുമ്മൽ സെമിഫൈനലിൽ