അഭിഷേക് ശര്‍മ്മയോട് ബൗളിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ഫ്രാഞ്ചൈസി ആവശ്യപ്പെട്ടിരുന്നു

Abhishekhsharma
- Advertisement -

സണ്‍റൈസേഴ്സ് ഹൈദ്രാബാദിന് വേണ്ടി ഇന്നലെ പഞ്ചാബ് കിംഗ്സിന് വേണ്ടി ബൗളിംഗ് ഓപ്പണ്‍ ചെയ്തത് അഭിഷേക് ശര്‍മ്മയായിരുന്നു. 4 ഓവറില്‍ 24 റണ്‍സ് മാത്രം വിട്ട് നല്‍കി 2 വിക്കറ്റാണ് ഇന്നലെ താരം നേടിയത്. ദീപക് ഹൂഡയുടെയും മോസിസ് ഹെന്‍റിക്സിന്റെയും വിക്കറ്റുകളാണ് താരം നേടിയത്. താരത്തോട് കൂടുതല്‍ ശ്രദ്ധ ബൗളിംഗില്‍ കേന്ദ്രീകരിക്കുവാന്‍ ഫ്രാഞ്ചൈസി ആവശ്യപ്പെട്ടിരുന്നുവെന്നാണ് സണ്‍റൈസേഴ്സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ പറഞ്ഞത്.

താരം അത് കേട്ട് കൂടുതല്‍ ശ്രദ്ധ ബൗളിംഗില്‍ കേന്ദ്രീകരിച്ചതിന്റെ ഗുണം താരത്തിനും ടീമിനും ലഭിച്ചുവെന്ന് വാര്‍ണര്‍ വ്യക്തമാക്കി. വളരെ മികച്ചൊരു യുവ പ്രതിഭയാണ് അഭിഷേക് എന്നും ഡേവിഡ് വാര്‍ണര്‍ വ്യക്തമാക്കി.

Advertisement