സൺറൈസേഴ്‌സിന്റെ പവർ പ്ലേയിൽ തന്നെ ഡൽഹി മത്സരം തോറ്റെന്ന് ശ്രേയസ് അയ്യർ

Shreyasiyer
- Advertisement -

സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരായ മത്സരത്തിൽ പവർ പ്ലേയിൽ തന്നെ ഡൽഹി ക്യാപിറ്റൽസ് മത്സരം തോറ്റിരുന്നെന്ന് ടീം ക്യാപ്റ്റൻ ശ്രേയസ് അയ്യർ. മത്സരത്തിന്റെ ആദ്യ 6 ഓവറിൽ തന്നെ സൺറൈസേഴ്‌സ് 70 റൺസ് എടുത്തത് അവർക്ക് മത്സരത്തിൽ വലിയ മുൻ‌തൂക്കം നൽകിയെന്നും ശ്രേയസ് അയ്യർ പറഞ്ഞു. മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെ 88 റൺസിന്റെ കനത്ത പരാജയം ഡൽഹി ക്യാപിറ്റൽസ് ഏറ്റുവാങ്ങിയിരുന്നു.

നിർണ്ണായകമായ ഈ സമയത്തെ തോൽവി ടീമിന് കനത്ത തിരിച്ചടിയാണെന്നും ബാക്കിയുള്ള രണ്ട്‌ മത്സരങ്ങളിൽ ഒന്ന് എങ്കിലും ജയിക്കേണ്ടത് അനിവാര്യമാണെന്നും കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ അതിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും അയ്യർ പറഞ്ഞു. തുടർച്ചയായ പരാജയങ്ങൾ ടീമിന് സമ്മർദ്ദത്തിൽ ആകുമെങ്കിലും തന്റെ ടീം മാനസികമായി വളരെ ശക്തരാണെന്നും ഈ പരാജയം ടീമിനെ ഉണർത്തുമെന്നും ശ്രേയസ് അയ്യർ പറഞ്ഞു.

എന്നാൽ പരാജയങ്ങൾ ടീമിനെ താഴോട്ട് കൊണ്ടുപോവില്ലെന്നും ഒരു ടീമെന്ന നിലയിൽ ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസ് മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും അയ്യർ പറഞ്ഞു. ഈ തോൽവികൾ ഒരിക്കലും ടീമിനെ തളർത്തില്ലെന്നും അടുത്ത മത്സരം ജയിക്കാൻ ടീം മികച്ച ശ്രമം നടത്തുമെന്നും ശ്രേയസ് അയ്യർ പറഞ്ഞു. മികച്ച ഫോമിലുള്ള മുംബൈ ഇന്ത്യൻസിനും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുമെതിരായാണ് ഡൽഹി ക്യാപിറ്റൽസിന്റെ ബാക്കിയുള്ള രണ്ട് മത്സരങ്ങൾ.

Advertisement