ബിഗ് ബാഷില്‍ തന്റെ ആദ്യ പ്രൊഫഷണല്‍ കരാറുമായി വില്‍ പുകോവസ്കി

Willpucovski
- Advertisement -

തന്റെ കരിയറിലെ ആദ്യ ടി20 പ്രൊഫഷണല്‍ കരാറുമായി വിക്ടോറിയ താരം വില്‍ പുകോവസ്കി. ഈ വര്‍ഷത്തെ ബിഗ് ബാഷില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിന് വേണ്ടിയാവും താരം കളിക്കുക. കഴിഞ്ഞ കുറച്ച് സീസണിലായി താരം ടി20 ഫോര്‍മാറ്റില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. തന്റെ ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമിലേക്കുള്ള പ്രവേശന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടിയായിരുന്നു താരത്തിന്റെ ഈ തീരുമാനം.

ഇത് കൂടാതെ താരം കടന്ന് പോയ മാനസിക സംഘര്‍ഷങ്ങളും താരത്തെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ പ്രരിപ്പിക്കുകയായിരുന്നു. 2019-20 സീസണില്‍ ഫൈനലില്‍ എത്തിയെങ്കിലും മെല്‍ബേണ്‍ സ്റ്റാര്‍സിന് സിഡ്നി സിക്സേഴ്സിനോട് തോല്‍വിയേറ്റ് വാങ്ങേണ്ടി വന്നിരുന്നു.

മൂന്ന് വര്‍ഷം മുമ്പ് ടീമില്‍ റൂക്കി താരമെന്ന നിലയില്‍ അംഗമായിരുന്നുവെങ്കിലും വില്‍ പുകോവസ്കിയ്ക്ക് അവസരമൊന്നും ലഭിച്ചിരുന്നില്ല.

Advertisement