മാനസിക സംഘര്‍ഷം, ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തില്‍ നിന്ന് പിന്മാറി ഓസ്ട്രേലിയന്‍ താരം

സൗത്ത് ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ആയ ജേക്ക് വെത്തറാള്‍ഡ് ഷെഫീല്‍ ഷീല്‍ഡില്‍ വിക്ടോറിയയ്ക്കെതിരെയുള്ള മത്സരത്തില്‍ നിന്ന് പിന്മാറി. മാനസിക സംഘര്‍ഷം ചൂണ്ടിക്കാണിച്ചാണ് താരം ഈ തീരുമാനത്തിലേക്ക് എത്തിയത്. സൗത്ത് ഓസ്ട്രേലിയയുടെ ആദ്യ മത്സരത്തില്‍ ശതകം നേടിയ താരം അസോസ്സിയേഷനുമായി തന്റെ മാനസിക നിലയെക്കുറിച്ച് മനസ്സ് തുറന്നതോടെയാണ് താരത്തിന് പിന്മാറുവാനുള്ള അവസരം അസോസ്സിയേഷന്‍ ഒരുക്കി നല്‍കിയത്.

താരത്തിന് പകരമായി വില്‍ ബോസിസ്റ്റോയെ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. താരത്തിന് വേണ്ട എല്ലാവിധ പിന്തുണകളും നല്‍കുമെന്ന് അസോസ്സിയേഷന്‍ അറിയിച്ചിട്ടുണ്ട്.

Previous articleസൺറൈസേഴ്‌സിന്റെ പവർ പ്ലേയിൽ തന്നെ ഡൽഹി മത്സരം തോറ്റെന്ന് ശ്രേയസ് അയ്യർ
Next articleപവര്‍പ്ലേയുടെ ആനുകൂല്യം ഉപയോഗപ്പെടുത്തുവാന്‍ ശ്രമിച്ചു – വൃദ്ധിമന്‍ സാഹ