വാര്‍ണറെ വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തി, സണ്‍റൈസേഴ്സിന് തിരിച്ചടി

Varunchakravarty

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സും തമ്മിലുള്ള മത്സരത്തില്‍ സണ്‍റൈസേഴ്സിന് തിരിച്ചടി. ഇന്ന് ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച സണ്‍റൈസേഴ്സിന് പത്തോവര്‍ പിന്നിടുമ്പോള്‍ ടീം 61 റണ്‍സാണ് നേടിയത്. ജോണി ബൈര്‍സ്റ്റോയെ(5) പാറ്റ് കമ്മിന്‍സ് വീഴ്ത്തിയപ്പോള്‍ 36 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കിയതോട് കൂടി സണ്‍റൈസേഴ്സ് പ്രതിസന്ധിയിലാകുകയായിരുന്നു.

മനീഷ് പാണ്ടേ 19 റണ്‍സ് നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ പ്രതീക്ഷയായി നിലകൊള്ളുകയാണ്.

Previous articleപോർച്ചുഗലിൽ നിന്ന് ഒരു സൂപ്പർ വിങ്ങർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ
Next articleനീതു ഡേവിഡ് ബി.സി.സി.ഐ വനിത സെലക്ഷൻ കമ്മിറ്റിയുടെ തലപ്പത്ത്