പോർച്ചുഗലിൽ നിന്ന് ഒരു സൂപ്പർ വിങ്ങർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ

Img 20200926 201746
- Advertisement -

പോർച്ചുഗീസ് വിങ്ങറായ ലൂയിസ് മക്കാഡോ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് എത്തി. 27കാരനായ വിങ്ങറെ നോർത്ത് ഈസ്റ്റ് സ്വന്തമാക്കിയതായി ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പോർച്ചുഗീസ് ക്ലബായ മൊറെയെറെൻസിലായിരുന്നു അവസാന സീസണിൽ മക്കാഡോ കളിച്ചിരുന്നത്‌. പോർച്ചുഗീസ് ക്ലബുകൾ തന്നെയായ ഫിയെറെൻസെ, ടൊണ്ടെലെ എന്നീ ക്ലബുകൾക്കായും മുമ്പ് മക്കാഡോ കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ 24 മത്സരങ്ങൾ കളിച്ചതാരം പോർച്ചുഗലിൽ ഒരു ഗോളും അഞ്ച് അസിസ്റ്റും താരം സംഭാവന ചെയ്തിരുന്നു. താരത്തിന്റെ വേഗതയാണ് ഏറ്റവും വലിയ മികവ്. ആദ്യമായി യൂറോപ്പിന് പുറത്തേക്ക് വരുന്ന മക്കാഡോ ഐ എസ് എല്ലിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ ആകും എന്ന പ്രതീക്ഷയിലാണ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ രണ്ടാം വിദേശ താരമാണിത്. കഴിഞ്ഞ ദിവസം കമാരയെയും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സൈൻ ചെയ്തിരുന്നു.

Advertisement