സന്ദീപ് വാര്യര്‍ കൊല്‍ക്കത്തയ്ക്കായി കളിയ്ക്കുന്നു, പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ മുംബൈ, ആദ്യ ബൗളിംഗ് തിരഞ്ഞെടുത്തു, കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ ഈ മത്സരത്തിനെ ആശ്രയിച്ച്

- Advertisement -

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നിര്‍ണ്ണായക മത്സരത്തില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് മുംബൈ. ഇന്നത്തെ മത്സരം വിജയിക്കാനായാല്‍ മുംബൈയ്ക്ക് തങ്ങളുടെ പ്ലേ ഓഫ് ഉറപ്പിക്കാം, അതേ സമയം കൊല്‍ക്കത്തയ്ക്ക് ഇന്ന് വിജയിച്ചാല്‍ മാത്രമേ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിലനിര്‍ത്താനാകൂ. ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ കൊല്‍ക്കത്തയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

ഒരു മാറ്റമാണ് മുംബൈ നിരയിലുള്ളത്. അങ്കുല്‍ റോയയ്ക്ക് പകരം ബരീന്ദര്‍ സ്രാന്‍ ഇന്നത്തെ മത്സരത്തില്‍ കളിയ്ക്കുന്നു. അതേ സമയം കൊല്‍ക്കത്ത നിരയില്‍ റോബിന്‍ ഉത്തപ്പയും സന്ദീപ് വാര്യറും ഹാരി ഗുര്‍ണേയും ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ്, പ്രസിദ്ധ് കൃഷ്ണ, യാര പൃഥ്വി രാജ് എന്നിവര്‍ ടീമിനു പുറത്ത് പോകുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്:  ക്രിസ് ലിന്‍, സുനില്‍ നരൈന്‍, റോബിന്‍ ഉത്തപ്പ, ശുഭ്മന്‍ ഗില്‍, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്, റിങ്കു സിംഗ്, ആന്‍ഡ്രേ റസ്സല്‍, പിയൂഷ് ചൗള, സന്ദീപ് വാര്യര്‍, ഹാരി ഗുര്‍ണേ

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ, ക്വിന്റണ്‍ ഡി കോക്ക്, എവിന്‍ ലൂയിസ്, സൂര്യകുമാര്‍ യാദവ്, ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദ്ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, രാഹുല്‍ ചഹാര്‍, ജസ്പ്രീത് ബുംറ, ലസിത് മലിംഗ, ബരീന്ദര്‍ സ്രാന്‍

Advertisement