യു.എ.ഇയിലെ കാലാവസ്ഥയിൽ വലിയ ഇന്നിങ്‌സുകൾ കളിക്കുക അസാധ്യമെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ

Rohit Sharma Mumbai Indians Ipl
Photo: Twitter/IPL

യു.എ.ഇയിലെ ചൂട് കാലാവസ്ഥയിൽ വലിയ ഇന്നിങ്‌സുകൾ കളിക്കുക എളുപ്പമല്ലെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ചൂട് കാലാവസ്ഥയിൽ കളിക്കുമ്പോൾ ഇവിടെത്തെ സാഹചര്യം അത്ര എളുപ്പമുള്ളതല്ലെന്നും രോഹിത് ശർമ്മ പറഞ്ഞു. ഇന്നിങ്സിന്റെ അവസാന ഘട്ടമെത്തിയപ്പോൾ താൻ ക്ഷീണിച്ചതായി തോന്നിയെന്നും ഇനിയുള്ള മത്സരങ്ങൾക്ക് ഇത് ഒരു പാഠമാണെന്നും രോഹിത് ശർമ്മ.

നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ദിനേശ് കാർത്തിക്കും മുംബൈ ഇന്ത്യൻസ് ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ടും രോഹിത് ശർമ്മയുടെ ഇതേ അഭിപ്രായം പങ്കുവെച്ചിരുന്നു. കൊൽക്കത്തക്കെതിരായ മത്സരത്തിൽ തന്റെയും ടീമിന്റെയും പ്രകടനത്തിൽ സംതൃപ്തി ഉണ്ടെന്നും രോഹിത് ശർമ്മ പറഞ്ഞു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലെ പിച്ചിന് അനുസരിച്ചാണ് മുംബൈ ഇന്ത്യൻസ് ഫാസ്റ്റ് ബൗളർമാരെ സ്വന്തമാക്കിയതെന്നും എന്നാൽ ഇവിടെയും ആദ്യത്തെ ആറ് ഓവറുകളിൽ ബൗളർമാർക്ക് മികച്ച വേഗത ലഭിച്ചെന്നും രോഹിത് ശർമ്മ പറഞ്ഞു.

Previous articleസുവാരസിന് വിടവാങ്ങൽ മത്സരം വെക്കും എന്ന് ബാഴ്സലോണ
Next articleപാകിസ്ഥാൻ ബൗളർ ഉമർ ഗുൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു