സുവാരസിന് വിടവാങ്ങൽ മത്സരം വെക്കും എന്ന് ബാഴ്സലോണ

Img 20200924 174752

ബാഴ്സലോണ വിടുന്ന സുവാരസിന് വേണ്ടി ഒരു വിടവാങ്ങൽ മത്സരം സംഘടിപ്പിക്കും എന്ന് ബാഴ്സലോണ അറിയിച്ചു. ഇന്ന് സുവാരസിന്റെ യാത്ര അയപ്പിനായി സംഘടിപ്പിച്ച ഔദ്യോഗിക പത്ര സമ്മേളനത്തിൽ ബാഴ്സലോണ പ്രസിഡന്റ് ബാർതൊമെയു ആണ് സുവാരസിനായി വിടവാങ്ങൽ മത്സരം നടത്തും എന്ന് പറഞ്ഞത്. കൊറോണ ഭീതി ഒഴിഞ്ഞാൽ ആകും മത്സരം നടത്തുക എന്ന് ബാർതെമെയു പറഞ്ഞു. ബാഴ്സലോണക്ക് വേണ്ടി സുവാരസ് നൽകിയ സേവനം അത്ര വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ബാഴ്സലോണ വിട്ട് പോകേണ്ടി വരും എന്ന് കരുതിയില്ല എന്നും അതുകൊണ്ട് തന്നെ താൻ ഈ തീരുമനത്തിന്റെ ഞെട്ടലിൽ തന്നെയാണ് ഇപ്പോഴും എന്നും സുവാരസ് പറഞ്ഞു. ബാഴ്സലോണ ആരാധാകർ തന്ന സ്നേഹത്തിന് എപ്പോഴും കടപ്പെട്ടിരിക്കും എന്നും സുവാരസ് പറഞ്ഞു. അവസാന ആറു വർഷങ്ങളായി ബാഴ്സലോണയിൽ താൻ ചിലവഴിച്ച നിമിഷം ജീവിതത്തിലെ പ്രധാന കാലഘട്ടം ആയിരുന്നു എന്നും സുവാരസ് പറഞ്ഞു.

Previous articleഇത് മുംബൈയുടെ ഓള്‍റഔണ്ട് വിജയം -സൂര്യകുമാര്‍ യാദവ്
Next articleയു.എ.ഇയിലെ കാലാവസ്ഥയിൽ വലിയ ഇന്നിങ്‌സുകൾ കളിക്കുക അസാധ്യമെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ