മുംബൈ ഇന്ത്യൻസ് ആരാധകർക്ക് ആശ്വാസ വാർത്ത, രോഹിത് ശർമ്മ അടുത്ത മത്സരത്തിനിറങ്ങും

Rohit Sharma Mumbai Indians Ipl

മുംബൈ ഇന്ത്യൻസ് ആരാധകർ ആശ്വാസ വാർത്തയുമായി പരിശീലകൻ മഹേള ജയവർദ്ധനെ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ അടുത്ത മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ കളിക്കുമെന്ന് ജയവർദ്ധനെ വ്യക്തമാക്കി. ചെന്നൈ സൂപ്പർ കിങ്സിനെതിരായ തോൽവിക്ക് ശേഷമാണ് ജയവർദ്ധനെ രോഹിത് ശർമ്മ അടുത്ത മത്സരത്തിന് ടീമിന് തിരിച്ചെത്തുമെന്ന് വ്യക്തമാക്കിയത്.

ഇംഗ്ലണ്ടിൽ നിന്ന് എത്തിയതിന് ശേഷം പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാൻ രോഹിത് ശർമ്മക്ക് കൂടുതൽ ദിവസം വേണ്ടിവന്നതുകൊണ്ടാണ് താരം ചെന്നൈ സൂപ്പർ കിങ്സിനെതിരെ കളിക്കാതിരുന്നതെന്നും ജയവർദ്ധനെ പറഞ്ഞു. അതെ സമയം പരിക്കിൽ നിന്ന് പൂർണമായി മോചിതനാവാത്തതുകൊണ്ടാണ് ഹർദിക് പാണ്ഡ്യയെ കളിപ്പിക്കാതിരുന്നതെന്നും ജയവർദ്ധനെ പറഞ്ഞു. സെപ്റ്റംബർ 23നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മുംബൈ ഇന്ത്യൻസിന്റെ മത്സരം.

Previous article“മുംബൈ ഇന്ത്യൻസിനെതിരായ പ്രകടനം ഇതുവരെ കളിച്ച ഇന്നിങ്‌സുകളിൽ ഏറ്റവും മികച്ചത് “
Next article“തീരുമാനങ്ങൾ എന്റേതാണ്, അതിൽ ചിലർക്ക് സന്തോഷം ഉണ്ടാകും ചിലർക്ക് സങ്കടം ഉണ്ടാകും” – പോചടീനോ