ഐപിഎലില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ഫ്രാഞ്ചൈസി ഏതെന്ന് റിയാന്‍ പരാഗ്, രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ക്ക് നിരാശ

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് കളിക്കുന്നതെങ്കിലും ഐപിഎലില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ റിയാന്‍ പരാഗ് തിരഞ്ഞെടുത്തത് രാജസ്ഥാനെ അല്ല. തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഐപിഎല്‍ ടീം ആയി താരം തിരഞ്ഞെടുത്തത് മുംബൈ ഇന്ത്യന്‍സിനെയാണ്.

ഈ പതിനെട്ട് വയസ്സുകാരന്റെ ഇഷ്ടത്തിന് കാരണം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണ്. ഒരു തലമുറയെ തന്നെ തന്റെ ഇന്നിംഗ്സുകള്‍ കൊണ്ട് കോരിത്തരിപ്പിച്ച ബാറ്റിംഗ് ഇതിഹാസത്തിന്റെ ഫാനായത് കാരണമാണ് രാജസ്ഥാന്‍ റോയല്‍സ് ആരാധകരെ നിരാശപ്പെടുത്തി മുംബൈ ഇന്ത്യന്‍സിനെ റിയാന്‍ പരാഗ് തിരഞ്ഞെടുത്തത്.

ഐപിഎലില്‍ തന്റെ ഏറ്റവും മികച്ച നിമിഷമായി കണക്കാക്കുന്നത് ഇമ്രാന്‍ താഹിറിനെതിരെ നേരിട്ട ആദ്യ പന്തില്‍ ബൗണ്ടറി പായിച്ചതും കൊല്‍ക്കത്തയ്ക്കെതിരെ മികച്ച ഇന്നിംഗ്സ് പുറത്തെടുത്തതാണെന്നും താരം വ്യക്തമാക്കി.

Previous articleലോക്ക്ഡൗണ്‍ നീട്ടിയതോടെ ഐപിഎല്‍ തല്‍ക്കാലം ഉപേക്ഷിക്കുന്നതായി ഫ്രാഞ്ചൈസികള്‍ക്ക് ബിസിസിഐയുടെ അനൗദ്യോഗിക അറിയിപ്പ്
Next articleജോബി ജസ്റ്റിൻ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയേക്കും