ഐപിഎലിന് വിദേശ താരങ്ങളില്ലെങ്കിൽ പകരം താരങ്ങളെ ഫ്രാഞ്ചൈസികൾക്ക് സ്വന്തമാക്കാം

Punjabkings
- Advertisement -

ഐപിഎൽ 2021ന്റെ യുഎഇ പാദത്തിൽ അന്താരാഷ്ട്ര ഫിക്സ്ച്ചറുകൾ കാരണം എതെങ്കിലും താരങ്ങൾക്ക് എത്തുവാനാകുന്നില്ലെങ്കിൽ പകരം താരങ്ങളെ ഫ്രാഞ്ചൈസികൾക്ക് സ്വന്തമാക്കുവാൻ ബിസിസിഐ അവസരം നൽകുമെന്ന് അറിയിച്ചു. താരങ്ങളുടെ ലഭ്യതയെക്കുറിച്ച് വിദേശ ബോർഡുകളോട് ബിസിസിഐ സമ്പർക്കം പുലർത്തുമെന്നും ഏതെങ്കിലും താരമില്ലെങ്കിൽ പകരക്കാരെ വേണമെന്ന ആവശ്യം ഫ്രാഞ്ചൈസികൾക്ക് ആവശ്യപ്പെടാമെന്നും അതിനുള്ള അനുമതി നൽകുമെന്നുമാണ് ബോർഡ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

വിദേശ ബോർഡുകളോടും ഫ്രാഞ്ചൈസികളോടും ഒപ്പം പ്രവർത്തിച്ച് ഈ വിഷയത്തിൽ പരിഹാരം കണ്ടെത്തുമെന്നാണ് ബിസിസിഐയുടെ ഇപ്പോളത്തെ നിലപാട്. സെപ്റ്റംബറിൽ യുഎയിലാണ് ഐപിഎലിന്റെ ബാക്കി 31 മത്സരങ്ങൾ നടക്കാനിരിക്കുന്നത്.

Advertisement