ക്‌ളീൻ ഷീറ്റിൽ മെൻഡിക്ക് ചാമ്പ്യൻസ് ലീഗ് റെക്കോർഡ്

Edourd Mendy Chelsea Champions League
Credit: Twitter
- Advertisement -

ചാമ്പ്യൻസ് ലീഗിന്റെ ഒരു സീസണിൽ ഏറ്റവും കൂടുതൽ ക്‌ളീൻ ഷീറ്റുകൾ സ്വന്തമാക്കുന്ന ഗോൾ കീപ്പറെന്ന റെക്കോർഡിനൊപ്പമെത്തി ചെൽസി ഗോൾ കീപ്പർ എഡൗർഡ് മെൻഡി. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ക്ലീൻ ഷീറ്റ് സ്വന്തമാക്കിയതോടെയാണ് മെൻഡി ചാമ്പ്യൻസ് ലീഗ് റെക്കോർഡിനൊപ്പമെത്തിയത്.

ഇന്നലത്തെ മത്സരത്തിലെ ക്ലീൻ ഷീറ്റ് ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ മെൻഡിയുടെ ഒൻപതാമത്തെ ക്ലീൻ ഷീറ്റ് ആയിരുന്നു. നേരത്തെ വലൻസിയ ഗോൾ കീപ്പർ സാന്റിയാഗോ കനിസറെസും റയൽ മാഡ്രിഡ് ഗോൾ കീപ്പർ കെയ്‌ലോർ നവാസുമാണ് ഒരു സീസണിൽ 9 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയ മാറ്റ് രണ്ട് ഗോൾ കീപ്പർമാർ. കൂടാതെ ചാമ്പ്യൻസ് ലീഗിൽ തന്റെ ആദ്യ സീസണിൽ തന്നെ 9 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയ ആദ്യ താരം കൂടിയാണ് മെൻഡി.

Advertisement