മൂന്നാം അര്‍ദ്ധ ശതകം നേടി പടിക്കല്‍, കോഹ്‍ലിയ്ക്കും അര്‍ദ്ധ ശതകം, മൂന്നാം ജയം നേടി ബാംഗ്ലൂര്‍

Devduttpadikkal
- Advertisement -

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് യാതൊരു തരത്തിലുമുള്ള സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിക്കാതെ പോയപ്പോള്‍ 8 വിക്കറ്റ് വിജയം നേടി വിരാട് കോഹ്‍ലിയും കൂട്ടരും. ടൂര്‍ണ്ണമെന്റിലെ മൂന്നാം അര്‍ദ്ധ ശതകം നേടിയ ദേവ്ദത്ത് പടിക്കലിന്റെയും വിരാട് കോഹ്‍ലിയുടെയും മികവിലാണ് ബാംഗ്ലൂരിന്റെ ഇന്നത്തെ തകര്‍പ്പന്‍ വിജയം. 19.1 ഓവറിലാണ് ആര്‍സിബിയുടെ വിജയം.

ഫിഞ്ചിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 50 റണ്‍സ് നേടുവാന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കഴിഞ്ഞു.  8 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ചിനെ ശ്രേയസ്സ് ഗോപാല്‍ ആണ് പുറത്താക്കിയത്. ഫിഞ്ച് പുറത്താകുമ്പോള്‍ 25 റണ്‍സാണ് ആര്‍സിബി നേടിയത്.

Viratkohli

രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് യാതൊരുവിധ സമ്മര്‍ദ്ദവും മത്സരത്തില്‍ സൃഷ്ടിക്കുവാന്‍ സാധിക്കാതെ വന്നപ്പോള്‍ ബാംഗ്ലൂര്‍ 77 റണ്‍സിലേക്ക് പത്തോവറില്‍ ചെന്നെത്തി. ദേവ്ദത്ത് പടിക്കല്‍ അനായാസ ബാറ്റിംഗ് കാഴ്ചവെച്ചപ്പോള്‍ ടൂര്‍ണ്ണമെന്റിലെ തന്റെ മൂന്നാമത്തെ അര്‍ദ്ധ ശതകം നേടി.

വലിയ പ്രശ്നമില്ലാതെ ഈ ഐപിഎലിലെ തന്റെ ആദ്യത്തെ അര്‍ദ്ധ ശതകത്തിലേക്ക് വിരാട് കോഹ്‍ലിയും എത്തി. 41 പന്തില്‍ നിന്നാണ് കോഹ്‍ലി 50 റണ്‍സ് നേടിയത്. 45 പന്തില്‍ നിന്ന് 63 റണ്‍സ് നേടിയ പടിക്കലിനെ ജോഫ്ര ആര്‍ച്ചര്‍ ആണ് പുറത്താക്കിയത്. പടിക്കലും വിരാട് കോഹ്‍ലിയും ചേര്‍ന്ന് 99 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ബാംഗ്ലൂരിനായി നേടിയത്.

കോഹ്‍ലി 53 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയാണ് ആര്‍സിബിയുടെ വിജയം ഉറപ്പാക്കിയത്. വിജയത്തോടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.

Advertisement