എസ്പാന്യോളിന്റെ മിഡ്ഫീൽഡർ റോക്കയെ റാഞ്ചാൻ ബയേൺ മ്യൂണിക്ക്

Marc Roca Espanyol 2019 Oj1wb3xwz6xg1nm9cd2r6tv6i
- Advertisement -

യൂറോപ്യൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് എസ്പാന്യോളിന്റെ മിഡ്ഫീൽഡർ റോക്കയെ റാഞ്ചാനൊരുങ്ങുന്നു. 23കാരനായ സ്പാനിഷ് മിഡ്ഫീൽഡർ വൈകാതെ അലയൻസ് അറീനയിലേക്കെത്തും. 15 മില്ല്യൺ യൂറോയോളം നൽകിയാണ് എസ്പാന്യോൾ താരത്തിനെ ബയേൺ ബുണ്ടസ് ലീഗയിൽ എത്തിക്കുന്നത്.

11 ആം വയസിൽ എസ്പാന്യോളിൽ എത്തിയ റോക്ക 2016ലാണ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. 121 മത്സരങ്ങളിലായി മൂന്ന് ഗോളുകളും 6 അസിസ്റ്റുകളും അദ്ദേഹം ക്ലബ്ബിനായി നൽകിയിട്ടുണ്ട്. സ്പെയിൻ അണ്ടർ 21 ടീമിന് വേണ്ടി ഒട്ടേറെ മത്സരങ്ങൾ കളിച്ച റോക്കക്ക് സീനിയർ ടീമിൽ ഇടം നേടാനായിരുന്നില്ല.

Advertisement