30 കോടിയ്ക്കടുത്ത് രണ്ട് താരങ്ങളില്‍ മാത്രം ചെലവാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

Virat Kohli Rcb Saini Ipl Royal Challengers
Photo: Twitter/IPL

ഐപിഎല്‍ 2021 ലേലത്തില്‍ ഇതുവരെ അഞ്ച് താരങ്ങളെയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടിയത്. ഇതില്‍ കേരളത്തിന്റെ മുഹമ്മദ് അസ്ഹറുദ്ദീനും സച്ചിന്‍ ബേബിയും അടിസ്ഥാന വിലയായ 20 ലക്ഷത്തിന് സ്വന്തമാക്കിയപ്പോള്‍ രജത് പടിദാര്‍ ആണ് 20 ലക്ഷത്തിന് ടീം സ്വന്തമാക്കിയ മറ്റൊരു താരം.

എന്നാല്‍ ടീം 30 കോടിയ്ക്ക് അടുത്താണ് രണ്ട് വിദേശ താരങ്ങള്‍ക്കായി നല്‍കിയത്. 14.25 കോടി രൂപയ്ക്ക് ഗ്ലെന്‍ മാക്സ്വെല്ലിനെ ടീം സ്വന്തമാക്കിയപ്പോള്‍ 15 കോടി രൂപയ്ക്ക് ന്യൂസിലാണ്ടിന്റെ കൈല്‍ ജാമിസണിനെ ടീം സ്വന്തമാക്കി.

ഇതില്‍ തന്റെ ഏറ്റവും മോശം ഐപിഎല്‍ സീസണ്‍ കഴിഞ്ഞാണ് കിംഗ്സ് ഇലവന്‍ പഞ്ചാബില്‍ നിന്ന് താരം പുറത്ത് പോയത്. കൈല്‍ ജാമിസണ്‍ ആകട്ടെ ന്യൂസിലാണ്ടിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെങ്കിലും ടി20 ഫോര്‍മാറ്റില്‍ ന്യൂസിലാണ്ടിന് വേണ്ടി അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ല.

Previous articleഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറെ ടീമിലെത്തിച്ച് പഞ്ചാബ് കിംഗ്സ്
Next articleരണ്ട് ചുവപ്പ് കാർഡുകൾ പിറന്ന മത്സരത്തിൽ സമനിലയുമായി റിയൽ കാശ്മീരും പഞ്ചാബും