രണ്ട് ചുവപ്പ് കാർഡുകൾ പിറന്ന മത്സരത്തിൽ സമനിലയുമായി റിയൽ കാശ്മീരും പഞ്ചാബും

20210218 184526

ഐലീഗിൽ ഇന്ന് നടന്ന നിർണായക പോരാട്ടത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിയും റിയൽ കാശ്മീരും സമനിലയിൽ പിരിഞ്ഞു. ഒരോ ഗോൾ വീതം അടിച്ചാണ് രണ്ടു ടീമുകളും സമനിലയിൽ പിരിഞ്ഞത്. രണ്ട് ചുവപ്പ് കാർഡുകളും ഇന്നത്തെ മത്സരത്തിൽ പിറന്നു. 63ആം മിനുട്ടിൽ പഞ്ചാബ് എഫ് സിയുടെ ചെഞ്ചോയും കാശ്മീരിന്റെ ഹറൂൺ അമിരിയും ചുവപ്പ് കണ്ട് കളം വിട്ടു.

67ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ജൊസേബ ബെറ്റിയ ആണ് പഞ്ചാബിന് ലീഡ് നൽകിയത്. ഡികയുടെ ഗോളിൽ 72ആം മിനുട്ടിൽ തന്നെ കാശ്മീർ സമനില തിരിച്ചു പിടിക്കുകയും ചെയ്തു. 9 മത്സരങ്ങളിൽ 15 പോയിന്റുമായി പഞ്ചാബ് ആണ് ഇപ്പോൾ ലീഗിൽ ഒന്നാമത് ഉള്ളത്. 8 മത്സരങ്ങളിൽ 14 പോയിന്റുമായി കാശ്മീർ രണ്ടാമതും നിൽക്കുന്നു.

Previous article30 കോടിയ്ക്കടുത്ത് രണ്ട് താരങ്ങളില്‍ മാത്രം ചെലവാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
Next article“മെസ്സി കാമ്പ്നൂവിലെ അവസാന ചാമ്പ്യൻസ് ലീഗ് മത്സരം കളിച്ചു” – റിവാൾഡോ