ശിവം ഡുബേയ്ക്ക് ഫിനിഷറുടെ റോളെന്ന് ആര്‍സിബി

- Advertisement -

രഞ്ജി ട്രോഫി മത്സരത്തില്‍ ഒരോവറില്‍ അഞ്ച് സിക്സ് അടിച്ച്, ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും അധികം ആളുകള്‍ ശ്രദ്ധിക്കപ്പെടുന്നതെന്ന് വിശേഷിക്കുന്ന ശിവം ഡുബേയ്ക്ക് ഐപിഎലി്‍ ലേലത്തില്‍ അഞ്ച് കോടി രൂപയാണ് ലഭിച്ചത്. അഞ്ച് കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഈ സീസണില്‍ താരത്തിനു നല്‍കിയിരിക്കുന്നത് ഫിനിഷറുടെ റോളാണ്.

അഞ്ച് കോടി രൂപ കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പ്രകടനം തനിക്ക് ഐപിഎല്‍ സെലക്ഷന്‍ നേടിത്തരുമെന്ന് താന്‍ പ്രതീക്ഷിച്ചുവെന്ന് ശിവം ഡുബേ പറഞ്ഞു. വിരാട് കോഹ്‍ലിയുടെ കീഴില്‍ കളിക്കാനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെങ്കിലും താന്‍ ഇത്തിരി ടെന്‍ഷനിലാണെന്ന് താരം പറഞ്ഞു. എന്നിരുന്നാല്‍ ടൂര്‍ണ്ണമെന്റിന്റെ ആവേശത്തില്‍ താനും പങ്കാളിയാകുവാന്‍ ആഗ്രഹിക്കുന്നുവെന്നും ഡുബേ പറഞ്ഞു.

ആര്‍സിബി മധ്യനിരയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് താരത്തെ ടീമിലെടുത്തിരിക്കുന്നത്. ഒപ്പം താരത്തിന്റെ വലിയ ഷോട്ടുകള്‍ ഉതിര്‍ക്കുവാനുള്ള കഴിവുകള്‍ താരത്തിനു ഫിനിഷറുടെ റോള്‍ കൂടി നല്‍കുവാന്‍ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. ഗാരി കിര്‍സ്റ്റെനും ആശിഷ് നെഹ്റയും ഇതിന്റെ ചില സൂചനകള്‍ തനിക്ക് നല്‍കിയിട്ടുണ്ടെന്നും ഡുബേ പറഞ്ഞു.

Advertisement