ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കരുത്ത് എന്തെന്ന് വ്യക്തമാക്കി അശ്വിന്‍

- Advertisement -

ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കരുത്ത് ടീമിന്റ റിസര്‍വ് താരങ്ങളുടെ മികവാണെന്ന് പറഞ്ഞ് സീനിയര്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. അതാണ് ടീം മികച്ച രീതിയില്‍ പ്രകടനം പുറത്തെടുക്കുന്നതിന് പ്രധാന കാരണമെന്നും അശ്വിന്‍ വ്യക്തമാക്കി. തനിക്ക് പരിക്കേറ്റപ്പോള്‍ അമിത് മിശ്ര ടീമിലെത്തി മികച്ച പ്രകടനം നടത്തിയെന്നും പിന്നീട് അമിത് മിശ്രയ്ക്ക് പരിക്കേറ്റപ്പോള്‍ അക്സര്‍ പട്ടേല്‍ മികച്ച പ്രഭാവം ഉണ്ടാക്കിയെന്നും അശ്വിന്‍ പറഞ്ഞു.

ഇത് കാണിക്കുന്നത് ടീമിന്റെ ബെഞ്ചിന് മികച്ച കരുത്താണുള്ളതെന്നാണ്. ഇങ്ങനെയാണെങ്കിലും ഐപിഎലില്‍ ടീം അമിത് മിശ്രയുട സേവനം വല്ലാതെ മിസ്സ് ചെയ്യുമെന്നും അശ്വിന്‍ പറഞ്ഞു. അമിത് മിശ്ര ഐപിഎല്‍ ഇതിഹാസം ആണെന്നും അശ്വിന്‍ പറഞ്ഞു. മിശ്രയ്ക്ക് പകരം എത്തിയ അക്സര്‍ പട്ടേല്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദമാണ് ഐപിഎലില്‍ ടീമിലെ മറ്റു താരങ്ങള്‍ വിക്കറ്റായി കൊയ്യുന്നതെന്നും ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ നിര സ്പിന്നര്‍ വ്യക്തമാക്കി.

Advertisement