സണ്‍റൈസേഴ്സ് കറുത്ത് ആംബാന്‍ഡ് അണിഞ്ഞത് എന്തിനെന്ന് വെളിപ്പെടുത്തി റഷീദ് ഖാന്‍

Rashidkhan
- Advertisement -

ഇന്നലെ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ കളിച്ചപ്പോള്‍ കറുത്ത ആംബാന്‍ഡ് അണിഞ്ഞാണ് സണ്‍റൈസേഴ്സ് കളത്തിലിറങ്ങിയത്. ഇതിന്റെ പിന്നിലെ കാരണം വ്യക്തമാക്കുകയാണ് സണ്‍റൈസേഴ്സ് ഹൈദ്രാബാദ് സൂപ്പര്‍ താരം റഷീദ് ഖാന്‍. കഴിഞ്ഞ ദിവസം റോഡപകടത്തില്‍ പെട്ട് അന്തരിച്ച അഫ്ഗാനിസ്ഥാന്‍ താരം നജീബ് താരാകായിയുടെ സ്മരണാര്‍ത്ഥമാണ് ഇക്കാര്യം സണ്‍റൈസേഴ്സ് ചെയ്തത്.

Najeebtarakai

തന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു നജീബെന്നും അദ്ദേഹത്തിന്റെ മരണം തന്നെ വല്ലാതെ ബാധിച്ചുവെന്നും തനിക്ക് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നുവെന്നും അതിന് ടീം മാനേജ്മെന്റ് കൂടി ഒപ്പം നിന്നപ്പോളാണ് ഇന്നലത്തെ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദ് കറുത്ത ആംബാന്‍ഡ് അണിഞ്ഞതെന്നും അഫ്ഗാന്‍ സൂപ്പര്‍ താരം വ്യക്തമാക്കി. രണ്ട് അഫ്ഗാന്‍ താരങ്ങളാണ് സണ്‍റൈസേഴ്സ് നിരയിലുള്ളത്. റഷീദ് ഖാന് പുറമെ മുഹമ്മദ് നബിയും സണ്‍റൈസേഴ്സ് സ്ക്വാഡില്‍ ഇടം പിടിച്ച താരമാണ്.

Advertisement