“ബെയ്ലിന് സന്തോഷം തിരികെ ലഭിച്ചു”

Img 20201009 125328
- Advertisement -

റയൽ മാഡ്രിഡ് വിട്ട് സപ്ർസിൽ എത്തിയതോടെ ഗരെത് ബെയ്ലിന് സന്തോഷം തിരികെ ലഭിച്ചു എന്ന് ബെയ്ലിന്റെ ഏജന്റ് ജോണതാൻ ബാർനെറ്റ് പറഞ്ഞു. ബെയ്ല് വീണ്ടും ചിരിക്കാം തുടങ്ങി എന്നും അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നും ബെയ്ലിന്റെ ഏജന്റ് പറയുന്നു. നേരത്തെ തന്നെ റയൽ മാഡ്രിഡ് വിടാമായിരുന്നു. എന്നാൽ ഒരിക്കലും ബെയ്ല് ആഗ്രഹിച്ച ഓഫറുകൾ വന്നില്ല എന്ന് ഏജന്റ് പറയുന്നു.

ചൈനയിൽ നിന്നും മറ്റും വലിയ പണം ഉള്ള ഓഫറുകൾ വന്നു. പക്ഷെ അതൊന്നും ശരിയായി തോന്നിയില്ല. പണം ആയിരുന്നില്ല കാര്യം. സ്പർസിന്റെ ഓഫർ വന്നപ്പോൾ തന്നെ ഇതാണ് ശരിയായ വഴി എന്ന് ബെയ്ല് തീരുമാനിച്ചു. ഏജന്റ് പറഞ്ഞു. സ്പർസിനായി വലിയ സംഭാവനകൾ ചെയ്യാൻ ബെയ്ലിനാകും എന്നും അതിനായി താരം കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവസാന രണ്ടു സീസണുകളിൽ സിദാനുമായുള്ള പ്രശ്നങ്ങൾ കാരണം ബെയ്ല് റയൽ മാഡ്രിഡിൽ അവസരം കിട്ടാതെ പുറത്ത് ഇരിക്കുക ആയിരുന്നു.

Advertisement