പവര്‍പ്ലേയ്ക്ക് ശേഷം വിക്കറ്റുകളുമായി രാജസ്ഥാന്‍ സ്പിന്നര്‍മാര്‍, രാഹുല്‍ തെവാത്തിയ്ക്ക് മൂന്ന് വിക്കറ്റ്

Rahultewatia

പവര്‍പ്ലേയ്ക്ക് ശേഷം ചെന്നൈ ഓപ്പണര്‍മാരെ പുറത്താക്കി മികച്ച തിരിച്ചുവരവ് നടത്തി രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍മാര്‍. ഷെയിന്‍ വാട്സണെ രാഹുല്‍ തെവാത്തിയ പുറത്താക്കി 56 റണ്‍സിന്റെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തപ്പോള്‍ മുരളി വിജയുടെ വിക്കറ്റ് ശ്രേയസ്സ് ഗോപാല്‍ നേടി.

56/0 എന്ന നിലയില്‍ നിന്ന് 58/2 എന്ന നിലയിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് വീഴുകയായിരുന്നു. ഷെയിന്‍ വാട്സണ്‍ 21 പന്തില്‍ നിന്ന് 33 റണ്‍സ് നേടിയപ്പോള്‍ മുരളി വിജയം 21 പന്തില്‍ 21 റണ്‍സ് നേടിയാണ് പുറത്തായത്. പിഞ്ച് ഹിറ്ററായി ഇറങ്ങിയ സാം കറന്‍ 6 പന്തില്‍ 17 റണ്‍സ് നേടി പുറത്തായപ്പോള്‍ 9 ഓവറില്‍ ചെന്നൈ 77/4 എന്ന നിലയിലേക്ക് വീണു.

കറനെ രാഹുല്‍ തെവാത്തിയയുടെ പന്തില്‍ സഞ്ജു സാംസണ്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. അടുത്ത പന്തില്‍ തെവാത്തിയ റുതുരാജ് ഗായക്വാഡിനെയും പുറത്താക്കി. സഞ്ജുവാണ് സ്റ്റംപിംഗ് നടത്തിയത്.

Previous articleവിക്കറ്റ് നഷ്ടമില്ലാതെ പവര്‍പ്ലേ അവസാനിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്
Next articleധോണി ക്യാപ്റ്റൻസിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയെന്ന് സഞ്ജയ് മഞ്ചരേക്കർ