ചുളുവിലയില്‍ മൂന്ന് താരങ്ങളെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

റയാന്‍ പരാഗിനെയും ഐപിഎലില്‍ പല ശ്രദ്ധേയ പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുള്ള മനന്‍ വോറയെയും സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. ടീമിന്റെ ബാറ്റിംഗിനു കരുത്തേകുവാന്‍ വേണ്ടിയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഈ ശ്രമം. അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് ഇന്ന് ലേലത്തില്‍ ഇരു താരങ്ങളെയും രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.

ഐപിഎലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത വോറയ്ക്ക് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സില്‍ എന്നാല്‍ സമാനമായ പ്രകടനം പുറത്തെടുക്കുവാനായിരുന്നില്ല. ഇന്ന് ആദ്യ ഊഴത്തില്‍ താരത്തിനെ ആരും തന്നെ ലേലത്തില്‍ എടുത്തിരുന്നില്ല.

ബൗളിംഗില്‍ ഓസ്ട്രേലിയയുടെ ആഷ്ടണ്‍ ടര്‍ണറെയും 50 ലക്ഷത്തിനു രാജസ്ഥാന്‍ സ്വന്തമാക്കി. താരത്തിന്റെ അടിസ്ഥാന വിലയായിരുന്നു 50 ലക്ഷം. ഓള്‍റൗണ്ടര്‍ ശുഭം രഞ്ജനയെ അടിസ്ഥാന വിലയായ 20 ലക്ഷത്തിനു രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു.

Previous articleമുരുഗൻ അശ്വിനെ സ്വന്തമാക്കി കിംഗ്സ് ഇലവൻ പഞ്ചാബ്
Next articleഅഞ്ചാമതും ആ നേട്ടം മെസ്സിക്ക്, വേറെ ഒരു താരത്തിനും സാധിക്കാത്തത്