ഐ പി എല്ലിൽ റെയ്നക്ക് ഇരുന്നൂറാം സിക്സ്

Img 20210425 165541

ഇന്ന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് എതിരായ മത്സരത്തിലെ ഇന്നിങ്സോടെ സുരേഷ് റെയ്ന ഐ പി എല്ലിലെ തന്റെ ഇരുന്നൂറാം സിക്സിൽ എത്തി. ഇരുന്നൂറു സിക്സുകൾ ഐ പി എല്ലിൽ അടിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമായി റെയ്ന മാറി. ആകെ റെയ്ന ഉൾപ്പെടെ ഏഴു താരങ്ങൾ ഐ പി എല്ലിൽ 200 സിക്സുകൾ അടിച്ചിട്ടുണ്ട്. 354 സിക്സ് അടിച്ചിട്ടുള്ള ക്രിസ് ഗെയ്ലാണ് സിക്സിന്റെ കാര്യത്തിൽ ഐ പി എല്ലിൽ ഒന്നാമത് ഉള്ളത്. 240 സിക്സുമാഇ ഡിവില്ലേഴ്സ് രണ്ടാമതും 222 സിക്സുമായി രോഹിത് ശർമ്മ മൂന്നാമതും ഉണ്ട്.

Most 6s in IPL

354 – Chris Gayle
240 – AB Devilliers
222 – Rohit Sharma
217 – MS Dhoni
204 – Virat Kohli
202 – Kieron Pollard
200 – Suresh Raina*
199 – David Warner