പ്രതീക്ഷ പോലെ സമനില, അവസാന സെഷന്‍ കളി തടസപ്പെടുത്തി മഴയും

Srilankabangladesh

പ്രതീക്ഷിച്ച പോലെ ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്സില്‍ 541/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തപ്പോള്‍ ശ്രീലങ്ക തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ലീഡ് 648/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 107 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ലങ്ക നേടിയത്.

രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലാദേശ് 100/2 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തിയത്. 74 റണ്‍സുമായി തമീം ഇക്ബാലും 23 റണ്‍സുമായി മോമിനുള്‍ ഹക്കും ബംഗ്ലാദേശിനായി ക്രീസില്‍ നില്‍ക്കുമ്പോളായിരുന്നു മഴ വില്ലനായി എത്തിയത്. സൈഫ് ഹസന്‍, നജ്മുള്‍ ഹൊസൈന്‍ ഷാന്റോ എന്നിവരുടെ വിക്കറ്റ് സുരംഗ ലക്മല്‍ ആണ് വീഴ്ത്തിയത്.