വീണ്ടും ധോണിയില്ലാതെ ചെന്നൈ, ഐപിഎലിലെ സൂപ്പര്‍ പോരാട്ടത്തിനു അരങ്ങൊരുക്കി, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ

- Advertisement -

മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ നായകന്‍ സുരേഷ് റെയ്‍ന. ഇന്നത്തെ മത്സരത്തില്‍ ധോണി ഇല്ലാത്തതിനാല്‍ ചെന്നൈയെ നയിക്കുവാനെത്തുന്നത് സുരേഷ് റെയ്‍നയാണ്. നേരത്തെ പുറം വേദന കാരണം ധോണി മത്സരിക്കാതിരുന്നപ്പോള്‍ ഇത്തവണ പനിയാണ് വില്ലനായി എത്തുന്നത്.

മൂന്ന് താരങ്ങളാണ് ചെന്നൈ നിരയില്‍ ഇന്ന് കളിയ്ക്കാത്തത്. ഫാഫ് ഡു പ്ലെസി, രവീന്ദ്ര ജഡേജ എന്നിവര്‍ ധോണിയ്ക്കൊപ്പം ടീമിനു പുറത്ത് പോകുമ്പോള്‍ ധ്രുവ് ഷോറെ, മുരളി വിജയ്, മിച്ചല്‍ സാന്റനര്‍ എന്നിവര്‍ ടീമിലേക്ക് എത്തുന്നു. മുംബൈ നിരയില്‍ എവിന്‍ ലൂയിസും അങ്കുല്‍ റോയിയും ടീമിലേക്ക് എത്തുമ്പോള്‍ ബെന്‍ കട്ടിംഗും മയാംഗ് മാര്‍ക്കണ്ടേയും ടീമിനു പുറത്തേക്ക് പോകുന്നു.

മുംബൈ ഇന്ത്യന്‍സ്: എവിന്‍ ലൂയിസ്, രോഹിത് ശര്‍മ്മ, ക്വിന്റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദ്ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, ലസിത് മലിംഗ, അങ്കുല്‍ റോയ്, ജസ്പ്രീത് ബുംറ, രാഹുല്‍ ചഹാര്‍

ചെന്നൈ സൂപ്പര്‍ കിംഗ്സ്: ഷെയിന്‍ വാട്സണ്‍, മുരളി വിജയ്, സുരേഷ് റെയ്‍ന, അമ്പാട്ടി റായിഡു, കേധാര്‍ ജാഥവ്, ധ്രുവ് ഷോറെ, ഡ്വെയിന്‍ ബ്രാവോ, മിച്ചല്‍ സാന്റനര്‍, ദീപക് ചഹാര്‍, ഹര്‍ഭജന്‍ സിംഗ്, ഇമ്രാന്‍ താഹിര്‍

Advertisement