ജൂനിയർ ലീഗ്, വീണ്ടും കേരള ബ്ലാസ്റ്റേസിന് തകർപ്പൻ ജയം

- Advertisement -

ജൂനിയർ ലീഗിൽ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഡിയിൽ ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വൻ ജയം. പനമ്പിള്ളി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ കൊൽഹാപൂർ എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കുട്ടികളുടെ വിജയം. ഫിജോം സനതോയ്, മുഹമ്മദ് അമീൻ, ക്രിസ്റ്റഫർ എന്നിവർ ബ്ലാസ്റ്റേഴ്സിനായി ഗോളുകളുമായി തിളങ്ങി.

തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് അഞ്ചു ഗോളുകൾ നേടുന്നത്. രണ്ടിൽ രണ്ടു വിജയവുമായി ആറു പോയന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. ഇനി സ്കോർ ലൈൻ അക്കാദമിയും ടോസ് അക്കാദമിയുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരങ്ങൾ.

Advertisement