കഴിഞ്ഞ വര്‍ഷം മികച്ച രീതിയില്‍ ബോള്‍ സ്ട്രൈക്ക് ചെയ്യുന്നുണ്ടായിരുന്നു, എന്നാല്‍ നിസ്സാരമായ പിഴവുകള്‍ വരുത്തിയിരുന്നു – പൃഥ്വി ഷാ

Prithvishaw

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയുള്ള 44 റണ്‍സ് വിജയത്തില്‍ നിര്‍ണ്ണായ പങ്ക് വഹിച്ചത് ഓപ്പണര്‍ പൃഥ്വി ഷാ ആണ്. 43 പന്തില്‍ 64 റണ്‍സ് നേടിയ പൃഥ്വി ഷായുടെ ബാറ്റിംഗ് മികവാണ് മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മികച്ച തുടക്കം നല്‍കിയത്. തന്റെ പ്ലേയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വീകരിച്ച ശേഷം താരം പറയുന്നത് പിച്ചില്‍ നിലയുറപ്പിച്ച് വിക്കറ്റ് മനസ്സിലാക്കുക എന്നതായിരുന്നു തന്റെ ആദ്യ ലക്ഷ്യമെന്നാണ്.

കഴിഞ്ഞ വര്‍ഷവും താന്‍ മികച്ച രീതിയില്‍ ബോള്‍ സ്ട്രൈക്ക് ചെയ്യുന്നുണ്ടായിരുന്നുവെന്നും എന്നാല്‍ താന്‍ നിസ്സാരമായ പിഴവുകള്‍ വരുത്തുകയായിരുന്നുവെന്നും പൃഥ്വി ഷാ വ്യക്തമാക്കി. ഇത്തവണ താന്‍ കൂടുതല്‍ ഗ്രൗണ്ട് ഷോട്ടുകള്‍ കളിക്കുവാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പൃഥ്വി വ്യക്തമാക്കി.

തന്റെ ബാറ്റിംഗിന്റെ ഹൈലൈറ്റ്സ് കണ്ട ശേഷം ഈ രീതിയുടെ അവലോകനം താന്‍ നടത്തുമെന്നും പൃഥ്വി ഷാ വെളിപ്പെടുത്തി. ബാറ്റ് ചെയ്യുവാന്‍ മികച്ച വിക്കറ്റായിരുന്നു ഇന്നലത്തെ മത്സരത്തിലേതെന്നും പൃഥ്വി വ്യക്തമാക്കി.

Previous articleബാഴ്സയുടെ റിക്വി പുജിനെ വാങ്ങാൻ പോർട്ടോയും പി എസ് വിയും തയ്യാർ
Next articleമെൻഡി ഇന്ന് ഇറങ്ങില്ല, ഇന്നും ചെൽസിയുടെ വലയ്ക്ക് മുന്നിൽ കെപ