മെൻഡി ഇന്ന് ഇറങ്ങില്ല, ഇന്നും ചെൽസിയുടെ വലയ്ക്ക് മുന്നിൽ കെപ

20200926 124726

ചെൽസിയുടെ പുതിയ സൈനിംഗ് ആയ എഡ്വാർഡ് മെൻഡി ഇന്ന് കളത്തിൽ ഇറങ്ങില്ല പരിശീലകൻ ലമ്പാർഡ്. ഇന്ന് പ്രീമിയർ ലീഗ് മത്സരത്തിൽ വെസ്റ്റ് ബ്രോമിനെ ആണ് ചെൽസി നേരിടുന്നത്. ഇന്ന് മെൻഡി അരങ്ങേറ്റം നടത്തുക അസാധ്യമാണെന്ന് ലമ്പാർഡ് പറഞ്ഞു. മെൻഡി കഴിഞ്ഞ ദിവസം മാത്രമാണ് ചെൽസിയിൽ എത്തിയത്. താരത്തിന് വളരെ പ്രയാസമുള്ള ഒരാഴ്ച ആണ് കഴിഞ്ഞു പോയത്. പരിശീലനവും നടത്തിയിട്ടില്ല. ലമ്പാർഡ് പറഞ്ഞു.

അതുകൊണ്ട് തന്നെ വെസ്റ്റ് ബ്രോമിനെതിരെ മെൻഡി ഉണ്ടാവില്ല എന്ന് ലമ്പാർഡ് പറഞ്ഞു. അതുകൊണ്ട് ഇന്ന് ചെൽസി വലയ്ക്ക് മുന്നിൽ കെപ ഇറങ്ങാൻ ആണ് സാധ്യത. ഒട്ടും ഫോമിൽ അല്ലാത്ത കെപയെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ലോണിൽ അയക്കാനോ വിൽക്കാനോ ചെൽസി ശ്രമിക്കുന്നതായും വാർത്തകൾ ഉണ്ട്. ഈ സാധ്യത തള്ളി കളയാൻ ലമ്പാർഡും തയ്യാറായില്ല. ട്രാൻസ്ഫർ വിൻഡോ അവസാനിക്കും മുമ്പ് എന്തും നടക്കാം എന്ന് ലമ്പാർഡ് പറഞ്ഞു.

Previous articleകഴിഞ്ഞ വര്‍ഷം മികച്ച രീതിയില്‍ ബോള്‍ സ്ട്രൈക്ക് ചെയ്യുന്നുണ്ടായിരുന്നു, എന്നാല്‍ നിസ്സാരമായ പിഴവുകള്‍ വരുത്തിയിരുന്നു – പൃഥ്വി ഷാ
Next articleഔദ്യോഗിക പ്രഖ്യാപനം എത്തി, ജിങ്കൻ മോഹൻ ബഗാനിൽ!!