ബാഴ്സയുടെ റിക്വി പുജിനെ വാങ്ങാൻ പോർട്ടോയും പി എസ് വിയും തയ്യാർ

20200926 120814

ബാഴ്സലോണ ആരാധകരുടെ ഇഷ്ട താരമായ റിക്വി പുജ് ക്ലബ് വിടാൻ സാധ്യതയുണ്ട് എന്നതിനാൽ യുവതാരത്തെ സ്വന്തമാക്കാൻ ആയി രണ്ട് ക്ലബുകൾ രംഗത്ത് എത്തിയിരിക്കുകയാണ്. പോർച്ചുഗീസ് ക്ലബായ പോർട്ടോയും ഡച്ച് ക്ലബായ പി എസ് വി ഐന്തോവനുമാണ് പുജിനായി രംഗത്ത് ഉള്ളത്. ലോൺ കരാറിലും പണം നൽകിയും പുജിനെ സ്വന്തമാക്കാൻ ഈ ക്ലബുകൾ തയ്യാറാണ്. പുജിന് അധികം അവസരം നൽകാൻ പറ്റില്ല എന്ന് റൊണാൾഡ് കോമാൻ പറഞ്ഞതോടെയാണ് താരം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നത്.

പുജിനെ ഫസ്റ്റ് ടീം സ്ക്വാഡിലേക്ക് ഉൾപ്പെടുത്താനും കോമാൻ തയ്യാറായിട്ടില്ല. ലോണിൽ എങ്കിലും പുജിനെ അയക്കാൻ ആണ് ബാഴ്സയുടെ പുതിയ പരിശീലകൻ ശ്രമിക്കുന്നത്. എന്നാൽ ബാഴ്സയിൽ തന്നെ തുടരാൻ ആണ് പുജിന്റെ ആഗ്രഹം. കഴിഞ്ഞ സീസൺ അവസാനത്തിൽ അവസരം കിട്ടിയപ്പോൾ ഒക്കെ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് പുജ്.

പുജിനെ ബാഴ്സലോണ വിൽക്കുക ആണെങ്കിൽ അത് ആരാധകരും തമ്മിലുള്ള പോര് രൂക്ഷമാക്കും. ബാഴ്സലോണ അക്കാദമിയിലൂടെ വളർന്ന താരം മെസ്സി കഴിഞ്ഞാൽ ലാമാസിയ അക്കാദമി കണ്ട ഏറ്റവും നല്ല താരമായാണ് അറിയപ്പെടുന്നത്.

Previous articleക്രെയിഗ് മക്മില്ലന് പകരം ജോണ്‍ ലൂയിസിനെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി ബംഗ്ലാദേശ് പരിഗണിക്കുന്നു
Next articleകഴിഞ്ഞ വര്‍ഷം മികച്ച രീതിയില്‍ ബോള്‍ സ്ട്രൈക്ക് ചെയ്യുന്നുണ്ടായിരുന്നു, എന്നാല്‍ നിസ്സാരമായ പിഴവുകള്‍ വരുത്തിയിരുന്നു – പൃഥ്വി ഷാ