“മുംബൈ കളിക്കാൻ ഭയപ്പെടുന്ന ടീമാണ് ഡെൽഹി കാപിറ്റൽസ്”

20201110 115623
- Advertisement -

ഇന്ന് ഐ പി എൽ ഫൈനലിൽ മുംബൈ ഇന്ത്യൻസും ഡെൽഹി കാപിറ്റൽസും ആണ് നേർക്കുനേർ വരുന്നത്. മുംബൈ ഇന്ത്യൻസിനാണ് എല്ലാവരും മുൻതൂക്കം നൽകുന്നത് എങ്കിലും ഡെൽഹി കാപിറ്റൽസിന് കിരീടം നേടാനുള്ള മികവുണ്ട് എന്ന് ഡെൽഹിയുടെ പരിശീലകൻ റിക്കി പൊണ്ടിംഗ് പറയുന്നു. ഡെൽഹിക്ക് മുംബൈ ഇന്ത്യൻസിനെ തോൽപ്പിക്കാൻ ഉള്ള ശക്തിയുണ്ട്. മുംബൈ കളിക്കാൻ ഒട്ടും ഇഷ്ടപ്പെടാത്ത അവർ ഭയക്കുന്ന എതിരാളികൾ ആണ് ഡെൽഹി എന്നും പോണ്ടിംഗ് പറഞ്ഞു.

ഐ പി എല്ലിൽ ഈ സീസണിൽ മൂന്ന് തവണ രണ്ടു ടീമുകളും ഏറ്റുമുട്ടിയിരുന്നു. മൂന്ന് തവണയും മുംബൈ ആണ് വിജയിച്ചത്. എന്നാൽ ആ മത്സരങ്ങളിൽ ഡെൽഹി ആരുടെ മികവിന് വളരെ ദൂരെ ആയിരുന്നു എന്ന് പോണ്ടിംഗ് പറഞ്ഞു.പവർ പ്ലേയിലെ ബാറ്റിംഗും അവസാന ഓവറുകളിലെ ബൗളിങും ആണ് ഡെൽഹിയുടെ പ്രശ്നം എന്നും അത് പരിഹരിക്കുകയാണെങ്കിൽ ഇന്ന് മുംബൈ ഇന്ത്യൻസിനെ തോൽപ്പിക്കാം എന്നും പോണ്ടിംഗ് പറഞ്ഞു.

Advertisement