അഞ്ച് വിക്കറ്റ് നേട്ടത്തില്‍ സന്തോഷം, എന്നാല്‍ അത് വിജയത്തിനുപകരിച്ചില്ലെന്നത് സങ്കടം നല്‍കുന്നു – രാധ യാദവ്

Radhayadav
- Advertisement -

വനിത ടി20 ചലഞ്ചില്‍ ഇന്നലെ ആദ്യമായി അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുവാന്‍ സൂപ്പര്‍നോവാസ് താരം രാധ യാദവിന് സാധിച്ചിരുന്നു. ഈ പ്രകടനത്തിന്റെ ബലത്തില്‍ താരത്തെ പ്ലേയര്‍ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കുകയും ചെയ്തു. അഞ്ച് വിക്കറ്റ് നേട്ടത്തില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ അത് വിജയപക്ഷത്ത് അല്ലാത്തത് ദുഖകരമാണെന്നും രാധ യാദവ് അഭിപ്രായപ്പെട്ടു.

ലോക്ക്ഡൗണില്‍ താന്‍ തന്റെ ബൗളിംഗില്‍ ഏറെ പരിശീലനം നടത്തിയെന്നും രാധ വ്യക്തമാക്കി. രാധ യാദവിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ ബലത്തില്‍ 118 റണ്‍സിന് ട്രെയില്‍ബ്ലേസേഴ്സിനെ എറിഞ്ഞ് പിടിക്കുവാന്‍ സൂപ്പര്‍നോവാസിന് സാധിച്ചുവെങ്കിലും ടീമിന്റെ ചേസിംഗ് പാളുകയായിരുന്നു. മത്സരത്തില്‍ 16 റണ്‍സിന്റെ വിജയം സ്വന്തമാക്കി ട്രെയില്‍ബ്ലേസേഴ്സ് കിരീടം ഉറപ്പാക്കുകയായിരുന്നു.

Advertisement