ഐപിഎല്‍ തുടങ്ങുന്നതിന് മുമ്പ് താരങ്ങള്‍ക്ക് വാക്സിനേഷന് അവസരം നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്, എന്നാല്‍ ബഹുഭൂരിഭാഗം താരങ്ങളും അത് നിരസിച്ചു

Varun Chakravarthy Ipl Kkr
- Advertisement -

ഐപിഎല്‍ 2021 ആരംഭിയ്ക്കുന്നതിന് മുമ്പ് താരങ്ങള്‍ക്ക് ബിസിസിഐ വാക്സിനേഷന് അവസരം നല്‍കിയിരുന്നുവെന്നും എന്നാല്‍ താരങ്ങള്‍ അത് നിരസിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍. ബഹുഭൂരിഭാഗം ക്രിക്കറ്റര്‍മാരും ഡോസ് എടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് ലഭിയ്ക്കുന്ന റിപ്പോര്‍ട്ട്. 29 മത്സരങ്ങള്‍ക്ക് ശേഷം ബയോ ബബിളില്‍ കൊറോണ വന്നതോടെ ഐപിഎല്‍ നിര്‍ത്തി വയ്ക്കേണ്ട സാഹചര്യം ഉടലെടുക്കുകയായിരുന്നു.

താരങ്ങള്‍ക്ക് അവസരം നല്‍കിയെങ്കിലും അവര്‍ അത് നിരസിക്കുകയായിരുന്നുവെന്നും എന്നാല്‍ അത് അവരുടെ കുറ്റമല്ല, ബോധവത്കരണത്തിന്റെ പ്രശ്നമായിരുന്നുവെന്നും ബിസിസിഐയിലെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബയോ ബബിള്‍ സുരക്ഷിതമായ ഒരു ഏര്‍പ്പാടാണെന്ന ചിന്തയാകാം താരങ്ങളെ വാക്സിനെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും ഫ്രാഞ്ചൈസികളും അതിന് വലിയ താല്പര്യം കാണിച്ചില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

Advertisement