പാറ്റ് കമ്മിൻസ് പരിക്ക് കാരണം നാട്ടിലേക്ക് മടങ്ങുന്നു

Patcummins

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം പാറ്റ് കമ്മിൻസ് ഇനി ശേഷിക്കുന്ന ഐ പി എൽ മത്സരങ്ങൾ കളിക്കില്ല. പരിക്ക് കാരണം താരം ഓസ്ട്രേലിയയിലേക്ക് നേരത്തെ മടങ്ങുകയാണ്. ഹിപ് ഇഞ്ച്വറി ആണ് കമ്മിൻസിന് പ്രശ്നമായത്. കമ്മിൻസ് ഇനി ഓസ്ട്രേലിയക്ക് ആയി നിരവധി മത്സരങ്ങൾ കളിക്കേണ്ടതുള്ളത് കൊണ്ട് ഫിറ്റ്നെസ് മെച്ചപ്പെടുത്തുക എന്ന ഉദ്ദേശം കൂടിവെച്ചാണ് വേഗം ഓസ്ട്രേലിയയിലേക്ക് മടങ്ങുന്നത്. ഓസ്ട്രേലിയയുടെ ശ്രീലങ്കൻ ടൂറിൽ കമ്മിൻസ് ഉണ്ടാകില്ല എന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു.

Previous articleഇറ്റാലിയൻ ഓപ്പണിൽ നിന്ന് നദാൽ പുറത്ത്
Next articleസോൺ പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യ ഏഷ്യൻ താരമാകുമോ!? സോണും സലായും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം