ഇറ്റാലിയൻ ഓപ്പണിൽ നിന്ന് നദാൽ പുറത്ത്

ഇറ്റാലിയൻ ഓപ്പണിൽ ക്വാർട്ടർ ഫൈനൽ കാണാതെ റാഫേൽ നദാൽ പുറത്ത്. റഫേൽ നദാലിനെ ഡെനിസ് ഷാപോവലോവ് ആണ് പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം പൊരുതി കൊണ്ട് 1-6, 7-5, 6-2 എന്ന സ്‌കോറിനാണ് ഡെനിസ് ഷാപോവലോവ് വിജയിച്ചത്. അവസാന നാലിൽ കാസ്‌പർ റൂഡിനെ ആകും ഷാപോവലോവ് നേരിടുക. പ്രീക്വാർട്ടർ പോരിൽ പരിക്ക് കാരണം കഷ്ടപ്പെട്ട നദാലിനെതിരെ ഇന്ന് അവസാന 20 പോയിന്റിൽ 17 എണ്ണം ഷാപോലോവ് നേടുന്നത് ആണ് കാണാൻ ആയത്.

താൻ പരിക്കുമായി പോരാടുകയാണെന്ന് പരാജയത്തിന് ശേഷം നദാൽ പറഞ്ഞു. പരിക്കുമായി ജീവിക്കുന്ന ഒരു കളിക്കാരനാണ് ഞാൻ. എന്ന് നദാൽ നിരാശയോടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.