എത്രയും വേഗം ഓസ്ട്രേലിയയുടെ ക്യാപ്റ്റനാകട്ടേ, പാറ്റ് കമ്മിന്‍സിന് പിറന്നാളാശംസയുമായി ദിനേശ് കാര്‍ത്തിക്ക്

Patcumminsdineshkarthik

പാറ്റ് കമ്മിന്‍സിന് രസകരമായ പിറന്നാളാശംസയുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെ സഹ താരം ദിനേശ് കാര്‍ത്തിക്. പാറ്റ് എത്രയും പെട്ടെന്ന് ഓസ്ട്രേലിയയുടെ ക്യാപ്റ്റനാകട്ടേ എന്ന് താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു എന്നാണ് ദിനേശ് കാര്‍ത്തിക് ആശംസയായി അറിയിച്ചത്.

ഐപിഎല്‍ നിര്‍ത്തിവെച്ചതിനാല്‍ പാറ്റ് കമ്മിന്‍സ് ഇപ്പോള്‍ മാല്‍ദീവ്സില്‍ നാട്ടിലേക്ക് മടങ്ങുവാനായി കാത്തിരിക്കുകയാണ്. പാറ്റ് കമ്മിന്‍സ് മേയ് 8ന് തന്റെ 28ാം പിറന്നാളാണ് ആശംസിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പുറത്ത് വിട്ട് വീഡിയോയില്‍ കൊല്‍ക്കത്തയുടെ മറ്റു താരങ്ങളം ആശംസ അറിയിക്കുന്നുണ്ട്.

ലോകത്തിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളര്‍ക്ക് ആശംസയാണെന്നാണ് പാറ്റ് കമ്മിന്‍സിനെ ആന്‍ഡ്രേ റസ്സല്‍ ആശംസിച്ചത്.

Previous articleചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ വേദി മാറ്റാൻ ആവശ്യപ്പെട്ട് ചെൽസി ആരാധകർ
Next articleവലിയ വിജയവുമായി നാപോളി രണ്ടാം സ്ഥാനത്ത്