ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ വേദി മാറ്റാൻ ആവശ്യപ്പെട്ട് ചെൽസി ആരാധകർ

Mason Mount Chelsea Real Madrid Chillwell Pulisic

ഈ മാസം അവസാനം നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ വേദി തുർക്കിയിൽ നിന്ന് മാറ്റണമെന്ന് യുവേഫയോട് ആവശ്യപ്പെട്ട് ചെൽസി ആരാധക സംഘം. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് സർക്കാർ ബ്രിട്ടനിലെ ജനങ്ങൾ തുർക്കിയിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. തുർക്കിയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടിയതിനെ തുടർന്നാണ് ബ്രിട്ടൻ തങ്ങളുടെ പൗരന്മാർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയത്. തുടർന്നാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദി മാറ്റണമെന്ന ആവശ്യവുമായി ചെൽസി ആരാധകർ രംഗത്തെത്തിയത്.

മെയ് 29നാണ് പ്രീമിയർ ലീഗ് ടീമുകളായ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടം. തുർക്കിയിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയതോടെ ബ്രിട്ടനിൽ വെച്ച് ചാമ്പ്യൻസ് ലീഗ് ഫൈനൽ നടത്തണമെന്ന ആവശ്യവും പല ആരാധകരും മുന്നോട്ട് വെച്ചിട്ടുണ്ട്. നേരത്തെ 2020ലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ നടക്കേണ്ട വേദിയായിരുന്നു ഇസ്താൻബൂളിലെ ഒളിമ്പിക് സ്റ്റേഡിയം. എന്നാൽ കഴിഞ്ഞ വർഷം കൊറോണ വൈറസ് വ്യാപനം ഉണ്ടായതോടെ മത്സരം ഇസ്താൻബൂളിൽ നിന്ന് സ്പെയിനിലെ ലിസ്ബണിലെക്ക് മാറ്റിയിരുന്നു.

Previous articleനിരാശയിൽ സ്പർസ്, ലീഡ്സിന് മുന്നിൽ തകർന്നടിഞ്ഞു
Next articleഎത്രയും വേഗം ഓസ്ട്രേലിയയുടെ ക്യാപ്റ്റനാകട്ടേ, പാറ്റ് കമ്മിന്‍സിന് പിറന്നാളാശംസയുമായി ദിനേശ് കാര്‍ത്തിക്ക്