ഈ താരങ്ങളെ അധികം ആശ്രയിക്കുന്നതാണ് ബാംഗ്ലൂരിന്റെയും കൊല്‍ക്കത്തയുടെയും പ്രശ്നം

ഐപിഎലില്‍ തങ്ങളുടെ സൂപ്പര്‍ താരങ്ങളെ അമിതമായി ആശ്രയിക്കേണ്ടി വന്നതാണ് കൊല്‍ക്കത്തയുടെയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെയും പ്രധാന പ്രശ്നമെന്ന് അഭിപ്രായപ്പെട്ട് വെട്ടോറി. റസ്സലിനെ അമിതമായി ആശ്രയിച്ചാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഈ സീസണ്‍ മുന്നോട്ട് പോയത്. ക്രിസ് ലിന്‍ ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ടപ്പോള്‍ കഴിഞ്ഞ സീസണില്‍ വിജയിച്ച പരീക്ഷണ ഓപ്പണര്‍ സുനില്‍ നരൈനും ഇത്തവണ പരാജയമായി മാറി.

ശുഭ്മന്‍ ഗില്ലിനു പല മത്സരങ്ങളിലും വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല. അത് കൂടാതെ അധികം റണ്‍സ് നേടുവാന്‍ ടീം ആശ്രയിച്ചത് റസ്സലിനെയും ആണ്. താരം അവസാന മത്സരത്തിലൊഴികെ എല്ലാ മത്സരത്തിലും രണ്ടക്ക സ്കോര്‍ നേടുകയും ചെയ്തിരുന്നു. പല മത്സരങ്ങളിലും ടീമിനെ വിജയത്തിലേക്ക് നയിച്ചതും ആന്‍ഡ്രൂ റസ്സല്‍ ആയിരുന്നു.

സമാനമായ സ്ഥിതിയിലാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലരൂമെന്നും വെട്ടോറി പറഞ്ഞു. കോഹ്‍ലിയെയും ഡി വില്ലിയേഴ്സിനെയും ടീം വളരെയധികം ആശ്രയിക്കുന്നു. ഈ സ്ഥിതി മാറിയാല്‍ മാത്രമേ ടീമുകള്‍ക്ക് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുവാനാകുള്ളു. കൊല്‍ക്കത്ത നിരയില്‍ കഴിവുള്ള ബാറ്റ്സ്മാന്മാരുണ്ടായിട്ടും ശരിയായൊരു ബാറ്റിംഗ് ഓര്‍ഡര്‍ ടീമിനു എത്തുവാന്‍ സാധിക്കാതെ പോയതും തിരിച്ചടിയായെന്ന് വെട്ടോറി വ്യക്തമാക്കി. ശുഭ്മന്‍ ഗില്ലിനെ ഏറെ വൈകി മാത്രമാണ് ടീം ഓപ്പണിംഗ് സ്ഥാനത്തേക്ക് കൊണ്ടേത്തിച്ചത്. നിതീഷ് റാണയ്ക്ക് മൂന്നാം നമ്പറിലും ലഭിച്ച വളരെ ചുരുക്കം മാത്രമായിരുന്നു, ഇതെല്ലാം ടീമിന്റെ ഈ സീസണെ വല്ലാതെ ബാധിച്ചുവെന്ന് താന്‍ കരുതുന്നുവെന്നും വെട്ടോറി പറഞ്ഞു.