നാട്ടിലേക്കുള്ള മടക്കം, ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രത്യേക പരിഗണനയില്ല

Warnersmith

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ അടിയന്തരമായി റദ്ദാക്കുവാന്‍ ഓസ്ട്രേലിയ തീരുമാനിച്ചതോടെ ഐപിഎല്‍ കളിക്കുന്ന ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങാനാകാത്ത സാഹചര്യമാണുണ്ടായിരിക്കുന്നത്. ആന്‍ഡ്രൂ ടൈ, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ആഡം സംപ എന്നിവര്‍ പിന്മാറിയെന്ന വാര്‍ത്തയുടെ പിന്നാലെ കൂടുതല്‍ താരങ്ങള്‍ പിന്‍വാങ്ങുമെന്ന വാര്‍ത്ത പരക്കുന്നതിനിടെയായിരുന്നു പ്രൈം മിനിസ്റ്റര്‍ സ്കോട്ട് മോറിസണ്‍ ഫ്ലൈറ്റുകള്‍ റദ്ദാക്കുവാന്‍ തീരുമാനിച്ചത്.

ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, പാറ്റ് കമ്മിന്‍സ് തുടങ്ങി 14 ഓസ്ട്രേലിയന്‍ താരങ്ങളാണ് ഇപ്പോള്‍ ഐപിഎലിലുള്ളത്. ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങുവാന്‍ ആഗ്രഹിക്കുന്ന മറ്റു പൗരന്മാര്‍ക്ക് മേല്‍ യാതൊരു തരത്തിലുമുള്ള പരിഗണന നല്‍കില്ലെന്നും ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മേയ് 15 വരെ ചുരുങ്ങിയത് ഫ്ലൈറ്റുകള്‍ റദ്ദാക്കുവാനാണ് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനം.

എന്നാല്‍ താരങ്ങള്‍ ഇതില്‍ ഭയപ്പെടേണ്ടതില്ലെന്നും ബിസിസിഐ അധികാരികളുമായി ചര്‍ച്ച ചെയ്ത ഐപിഎല്‍ അവസാനിക്കുന്ന സമയത്ത് തിരികെ പോകുവാനുള്ള സംവിധാനം ഒരുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.