ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങളുടെ കുടുംബവും ടീമിന്റെ ആരാധകരും യു.എ.ഇയിലേക്ക് പോവില്ല

- Advertisement -

ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങളുടെ കുടുംബവും ടീമിന്റെ ആരാധകരും യു.എ.ഇയിലേക്ക് പോവില്ലെന്ന് സി.ഇ.ഓ കാശി വിശ്വാനാഥ്. ആവശ്യമെങ്കിൽ ടൂർണമെന്റ് തുടങ്ങിയതിന് ശേഷം യു.എ.ഇയിലെ സാഹചര്യങ്ങൾ മനസ്സിലാക്കിയതിന് ശേഷം കുടുംബത്തെ കൊണ്ട് വരുന്ന കാര്യം ആലോചിക്കുമെന്നും സി.ഇ.ഓ വ്യക്തമാക്കി. ഈ മാസം 21നാണ് ചെന്നൈ സൂപ്പർ കിങ്‌സ് ടീം യു.എ.ഇയിലേക്ക് യാത്ര തിരിക്കുക.

ചെന്നൈ സൂപ്പർ കിങ്സിന് ഏതൊരു സാഹചര്യത്തിലും കളിച്ച് പരിചയം ഉണ്ടെന്നും അതുകൊണ്ട് യു.എ.ഇയിലെ പിച്ചുകൾ ഒരു തരത്തിലുമുള്ള പ്രതിസന്ധി സൃഷ്ടിക്കില്ലെന്നും കാശി വിശ്വനാഥ് കൂട്ടിച്ചേർത്തു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലും ബി.സി.സി.ഐ ടീമുകൾക്ക് തങ്ങളുടെ കുടുംബങ്ങളെ യു.എ.ഇയിലേക്ക് കൊണ്ടുപോവാൻ അനുവാദം നൽകിയിരുന്നു. എന്നാൽ കുടുംബങ്ങൾ ടീമിനൊപ്പം യാത്ര ചെയ്യുകയാണെങ്കിൽ ടീം അംഗങ്ങൾ പാലിക്കേണ്ട എല്ലാ കോവിഡ് നിർദേശങ്ങളും പാലിക്കണമെന്നും ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു.

Advertisement