ആവശ്യത്തിന് റണ്‍സില്ലാതെ മത്സരം വിജയിക്കുവാന്‍ സാധിക്കില്ല – രോഹിത് ശര്‍മ്മ

Rohitsharma

ആവശ്യത്തിന് റണ്‍സ് നേടാതെ ബൗളര്‍മാര്‍ എന്നും രക്ഷിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. പഞ്ചാബിനെതിരെ 131 റണ്‍സ് മാത്രമാണ് ടീം നേടിയത്. എന്നാല്‍ പഞ്ചാബിന്റെ വിജയം വൈകിപ്പിക്കുവാന്‍ ടീമിന് സാധിച്ചു. ബൗളര്‍മാര്‍ക്ക് വിക്കറ്റ് നേടാനായില്ലെങ്കിലും 17.4 ഓവര്‍ പന്തെറിയുവാന്‍ മുംബൈയ്ക്ക് നേടാനായിരുന്നു.

മോശമല്ലാത്ത ബാറ്റിംഗ് വിക്കറ്റായിരുന്നു ഇന്നലത്തേതെന്ന് പറഞ്ഞ രോഹിത് ശര്‍മ്മ തന്റെ ടീം പഞ്ചാബ് എങ്ങനെ ബാറ്റ് ചെയ്തുവെന്നത് നോക്കി കണ്ട് പഠിക്കേണ്ടതുണ്ടെന്നും പറഞ്ഞു. തന്റെ ബാറ്റിംഗ് യൂണിറ്റില്‍ ക്രീസില്‍ ചെലവഴിക്കുവാനുള്ള ആപ്ലിക്കേഷന്‍ ഈ സീസണില്‍ കാണുന്നില്ലെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.

ഈ വിക്കറ്റില്‍ 150-160 റണ്‍സ് നേടുവാന്‍ സാധിച്ചാല്‍ മത്സരത്തില്‍ എപ്പോളും ടീമിന് സാധ്യതയുണ്ടാകുമെന്നും പഞ്ചാബ് ബൗളര്‍മാര്‍ പവര്‍പ്ലേയില്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.