“ലമ്പാർഡ് ചെൽസിയുടെ പരിശീലകൻ ആയത് ചില പടവുകൾ കയറാതെ” – ജോർഗീഞ്ഞോ

Img 20210424 105524

ചെൽസിയുടെ മുൻ പരിശീലകനായ ഫ്രാങ്ക് ലമ്പാർഡിനെ വിമർശിച്ച് ചെൽസിയുടെ മധ്യനിര താരം ജോർഗീഞ്ഞോ. ലമ്പാർഡ് ചെൽസിയുടെ പരിശീലകൻ ആയത് ഇതിഹാസ താരം ആയതുകൊണ്ടാണ് എന്ന് ജോർഗീഞ്ഞോ പറയുന്നു. ചെൽസി വലിയ ക്ലബാണ്. അവിടെ പരിശീലിപ്പിക്കാനുള്ള പരിചയ സമ്പത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല എന്ന് ജോർഗീഞ്ഞോ പറഞ്ഞു.

ചെൽസിയുടെ ഇതിഹാസം ആയതു കൊണ്ട് തന്നെ എല്ലാ പരിശീലകരും നിർബന്ധമായും കയറിയിരിക്കേണ്ട ചില പടവുകൾ കയറാതെ തന്നെ ലമ്പാർഡിന് ചെൽസിയിൽ പരിശീലകൻ ആയി എത്താൻ ആയി എന്നും ജോർഗീഞ്ഞോ പറഞ്ഞു. അദ്ദേഹം ഒരു ഇതിഹാസമായിരുന്ന ക്ലബിൽ അധികം പരിചസമ്പത്ത് ഒന്നും ഇല്ലാതെയാണ് അദ്ദേഹം വന്നത്. ചെൽസി പോലൊരു ക്ലബിനെ പരിശീലിപ്പിക്കാൻ അദ്ദേഹം തയ്യാർ ആയിരുന്നില്ല. ഈ ജോലി അദ്ദേഹത്തിന് വലാരെ നേരത്തെയായിപ്പോയി ലഭിച്ചത് എന്നും ജോർഗീഞ്ഞോ പറഞ്ഞു.