കെയ്കിക്ക് പിന്നാലെ ഒരു ബ്രസീലിയൻ യുവതാരം കൂടെ മാഞ്ചസ്റ്റർ സിറ്റിയിൽ

20210424 104549

ബ്രസീൽ ക്ലബായ ഫ്ലുമിനെസെയിൽ മിന്ന് ഒരു യുവതാരത്തെ കൂടെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. 17കാരനായ മെറ്റിനോ ആണ് സിറ്റിയുമായി കരാർ ഒപ്പുവെച്ചത്. കഴിഞ്ഞ മാസം ഫ്ലുമിനെസിയിൽ നിന്ന് തന്നെ കെയ്കിയെയും സിറ്റി സ്വന്തമാക്കിയിരുന്നു‌. മെറ്റിനോ സിറ്റിയിൽ അഞ്ചു വർഷത്തെ കരാർ ആണ് ഒപ്പുവെക്കുക. അടുത്ത സീസണിൽ സിറ്റിയിക് എത്തുന്ന താരം ഫ്രഞ്ച് ക്ലബായ ട്രോയസിൽ ലോണിൽ പോകും.

ഇരുതാരങ്ങളെയും സൈൻ ചെയ്യുന്നതിനായി 30 മില്യണോളം ആണ് സിറ്റി ഗ്രൂപ്പ് ചിലവഴിക്കുന്നത്. ഇരു താരങ്ങളെയും സിറ്റി ഭാവിയിൽ വിൽക്കുമ്പോൾ ആ തുകയുടെ ഒരു നിശ്ചിത ശതമാനവും ഫ്ലുമിനെസെയ്ക്ക് ലഭിക്കും. ഇതുവരെ ഫ്ലുമിനെസെ സീനിയർ ക്ലബിനായി കളിച്ചിട്ടില്ലാത്ത താരങ്ങളാണ് മെറ്റിനോയും കെയ്കിയും.