ഡല്‍ഹിയ്ക്ക് തുടര്‍ച്ചയായ നാലാം തോല്‍വിയുടെ രുചിയറിയിച്ച് പോക്കറ്റ് ഡയനാമോ ഇഷാന്‍ കിഷന്‍

Ishankishan

47 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയ ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ബാറ്റിംഗ് മികവില്‍ അനായാസമായ 9 വിക്കറ്റ് വിജയം നേടി മുംബൈ ഇന്ത്യന്‍സ്. ഐപിഎലില്‍ ഒരു ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഐപിഎല്‍ യാത്ര അവസാനത്തോടെ താളം തെറ്റുന്ന കാഴ്ചയാണ് കാണുന്നത്. ടൂര്‍ണ്ണമെന്റ് അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ തുടര്‍ച്ചയായ നാലാം തോല്‍വിയിലേക്കാണ് ഇന്ന് ടീം വീണത്.

111 റണ്‍സെന്ന ചെറിയ വിജയ ലക്ഷ്യം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സ് ഇന്ന് 14.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം ഉറപ്പിക്കുകയായിരുന്നു. നിര്‍ഭാഗ്യകരമായ രീതിയില്‍ ക്വിന്റണ്‍ ഡി കോക്ക് പുറത്തായപ്പോള്‍ ഒന്നാം വിക്കറ്റില്‍ താരവും ഇഷാന്‍ കിഷനും ചേര്‍ന്ന് 68 റണ്‍സാണ് നേടിയത്. 26 റണ്‍സാണ് ഡി കോക്ക് നേടിയത്. താരത്തിന്റെ വിക്കറ്റ് നോര്‍ക്കിയ ആണ് പുറത്താക്കിയത്.

ഡി കോക്ക് പുറത്തായെങ്കിലും കിഷന്‍ 37 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു. സൂര്യകുമാറുമായി(12*) താരം മുംബൈയെ അനായാസ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

Previous articleഡല്‍ഹിയെ വെള്ളം കുടിപ്പിച്ച് തണ്ടര്‍ ബോള്‍ട്ടും ബൂം ബൂം ബുംറയും
Next articleഫ്രാൻസിനായി വീണ്ടും കളിക്കാൻ ബെൻസേമ അർഹൻ: റോബർട്ട് പിറെസ്