ചെന്നൈയുടെ വിജയത്തിന് പിന്നിൽ എംഎസ് ധോണി – ഷെയിന്‍ വാട്സൺ

ചെന്നൈയ്ക്ക് ഓരോ മത്സരത്തിൽ ഓരോ മാച്ച് വിന്നര്‍മാരുണ്ടാകുന്നതിന് കാരണം എംഎസ് ധോണി ആണെന്ന് പറഞ്ഞ് ഷെയിന്‍ വാട്സൺ. ധോണിയ്ക്ക് ഓരോ താരത്തിൽ നിന്നും മികച്ച പ്രകടനം പുറത്ത് കൊണ്ടുവരുവാനുള്ള പ്രത്യേക കഴിവുണ്ടെന്നും ഷെയിന്‍ വാട്സൺ കൂട്ടിചേര്‍ത്തു.

തന്റെ പഴയ പ്രതാപത്തിൽ ബാറ്റ് വീശുവാന്‍ ധോണിയ്ക്കാകുന്നില്ലെങ്കിലും ചെന്നൈയെ മുന്നിൽ നിന്ന് നയിച്ച് ഒമ്പതാമത്തെ ഐപിഎൽ ഫൈനലിലേക്ക് ടീമിനെ നയിക്കുവാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ആദ്യ ക്വാളിഫയറിൽ ഡല്‍ഹിയ്ക്കെതിരെ മത്സരം ഫിനിഷ് ചെയ്ത് ധോണി തന്റെ പഴയ മികവിന്റെ മിന്നലാട്ടം പ്രകടമാക്കിയിരുന്നു.

Previous articleഫ്രാങ്ക്ഫർട്ടിന്റെ കോസ്റ്റികിനെ നോട്ടമിട്ട് ന്യൂകാസിൽ
Next articleകേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവ മത്സരം ഉപേക്ഷിച്ചു