കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവ മത്സരം ഉപേക്ഷിച്ചു

ഇന്ന് ഗോവയിൽ വെച്ച് നടക്കേണ്ടിയിരുന്ന കേരള ബ്ലാസ്റ്റേഴ്സും എഫ് സി ഗോവയും തമ്മിലുള്ള സൗഹൃദ മത്സരം ഉപേക്ഷിച്ചു. മോശം കാലാവസ്ഥ ആയതിനാൽ ഗ്രൗണ്ട് കളി നടക്കാൻ പറ്റുന്ന അന്തരീക്ഷത്തിൽ അല്ല എന്നതാണ് കളി ഉപേക്ഷിക്കാൻ കാരണം‌. ഈ കളി ഇനി നടക്കാൻ സാധ്യത ഇല്ല. ഇനി കേരള ബ്ലാസ്റ്റേഴ്സ് ബയോ ബബിളിൽ പ്രവേശിച്ച് ക്വാരന്റൈൻ പൂർത്തിയാക്കും. ക്വാരന്റൈൻ പൂർത്തിയാക്കിയ ശേഷം മൂന്ന് സൗഹൃദ മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് കളിക്കും.

നവംബർ 5ന് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന് എഫ് സിയെയും നവംബർ 9നും നവംബർ 12നും കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെയും ആ‌ണ് ലീഗ് തുടങ്ങും മുമ്പ് നേരിടുക.