ഐ.പി.എല്ലിൽ പുതുചരിത്രമെഴുതി ആർ.സി.ബിയുടെ മുഹമ്മദ് സിറാജ്

Mohammed Siraj Rcb Ipl
Photo: Twitter/IPL
- Advertisement -

ഐ.പി.എല്ലിൽ പുതിയ ചരിത്രം സൃഷ്ട്ടിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബൗളർ മുഹമ്മദ് സിറാജ്. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ രണ്ട് മെയ്ഡൻ ഓവറുകൾ എറിഞ്ഞാണ് സിറാജ് ചരിത്രം സൃഷ്ട്ടിച്ചത്. ഐ.പി.എല്ലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ബൗളർ ഒരു മത്സരത്തിൽ രണ്ട് മെയ്ഡൻ ഓവറുകൾ എറിയുന്നത്. മത്സരത്തിന്റെ ആദ്യ മൂന്ന് ഓവറിൽ 2 റൺസ് വഴങ്ങിയാണ് സിറാജ് മൂന്ന് വിക്കറ്റ്.

മത്സരത്തിൽ 4 ഓവർ എറിഞ്ഞ മുഹമ്മദ് സിറാജ് വെറും 8 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും സ്വന്തമാക്കി. രാഹുൽ തൃപതി, ടിം ബാന്റൺ, നീതീഷ് റാണ എന്നിവരുടെ വിക്കറ്റുകളാണ് മുഹമ്മദ് സിറാജ് വീഴ്ത്തിയത്. 16 ഡോട്ട് ബോളുകളും താരം തന്റെ സ്പെല്ലിൽ എറിയുകയും ചെയ്തു. താരത്തിന്റെ ഓവറിൽ ഒരു ബൗണ്ടറിയോ സിക്സറോ നേടാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റ്സ്മാൻമാർക്ക് കഴിഞ്ഞതും ഇല്ല. മുഹമ്മദ് സിറാജിന്റെ മികച്ച ബൗളിംഗ് പ്രകടനത്തിന്റെ മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്കോർ 84 റൺസിൽ ഒതുങ്ങിയിരുന്നു.

Advertisement