ഇന്റർ മിലാനിൽ ഹകീമിക്കും കൊറോണ

20201021 222551
- Advertisement -

ഇന്റർ മിലാൻ ക്യാമ്പിലെ ആശങ്ക ഉയരുകയാണ്. ഇതുവരെ സ്ഥിരീകരിച്ച ആറു കൊറോണ പോസിറ്റീവ് റിപ്പോർട്ടുകൾക്ക് പിന്നാലെ ഒരു കൊറോണ പോസ്റ്റീവ് കൂടെ ഇന്റർ മിലാൻ സ്ഥിരീകരിച്ചിരിക്കുകയാണ്. വിങ്ങ്ബാക്കായ അച്റഫ് ഹകീമി ആണ് ഇന്റർ മിലാനിൽ പുതുതായി പോസിറ്റീവ് ആയിരിക്കുന്നത്. ഹകീമിക്ക് ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. താരം ഐസൊലേഷനിൽ പോകും.

നേരത്തെ മധ്യനിര താരങ്ങളായ നൈങോളൻ, റൊബേർടോ ഗഗ്ലിയാർഡിനി, ഗോൾ കീപ്പർ ആൻഡ്രെ റാഡു, ഡിഫൻഡർ സ്ക്രിനിയർ, ബാസ്റ്റോണി, ആശ്ലി യങ് എന്നിവരും കൊറോണ പോസിറ്റീവ് ആയിരുന്നു. ഇന്ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇന്റർ മിലാൻ നിരയിൽ ഹകീമി ഉണ്ടാകില്ല.

Advertisement